അന്തർദേശീയംആരോഗ്യംഖത്തർ

കൊവിഡ് വാക്സിൻ ലഭിക്കാൻ ഖത്തർ രണ്ടാമത്തെ കമ്പനിയുമായി കരാറിലെത്തി

അംഗീകരിക്കപ്പെട്ട കൊവിഡ് വാക്സിൻ ആഗോള ഉപയോഗത്തിനായി പുറത്തിറക്കിയാലുടൻ ലഭിക്കുന്നതിനായി രണ്ടാമത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി കരാർ ഒപ്പിട്ടതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ മോഡേണയുമായാണ് പുതിയ കരാറുണ്ടാക്കിയതെന്ന് കോവിഡ് 19 സംബന്ധിച്ച ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധികളുടെ തലവനുമായ ഡോ. അൽ ഖാൽ പറഞ്ഞു.

“കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി പാൻഡെമിക്കിന്റെ ആദ്യ നാളുകൾ മുതൽ മോഡേണ പ്രവർത്തിക്കുന്നു. കൂടുതൽ പരിശോധനകൾ നടക്കുമ്പോൾ, അവരുടെ പ്രാഥമിക കണ്ടെത്തലുകൾ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭിക്കുന്നതിൽ വ്യക്തമായ പുരോഗതി കൈവരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ്.” ഡോ. അൽ ഖാൽ പറഞ്ഞു.

2021ന്റെ തുടക്കത്തിൽ ലോകമെമ്പാടും 500 ദശലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി. ഖത്തറിലെ ജനങ്ങൾക്ക് സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് വാക്സിൻ ലഭിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ സുപ്രധാനമായ മുന്നേറ്റമാണ് മോഡേണയുമായുള്ള കരാർ ഒപ്പുവെച്ചത്. ഈ മാസം ആദ്യം ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായുള്ള ആദ്യത്തെ കരാർ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് ഇതു വരുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker