ഖത്തർ

മാധ്യമങ്ങളെ നിയന്ത്രിക്കുന്നതു സംബന്ധിച്ച ഷൂറ കൗൺസിൽ ശുപാർശകൾ ഖത്തർ ക്യാബിനറ്റ് ചർച്ച ചെയ്തു

പത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമ പ്രവർത്തനങ്ങൾ, കലകൾ എന്നിവ നിയന്ത്രിക്കുന്ന കരട് നിയമത്തെക്കുറിച്ചും ഇതേക്കുറിച്ചുള്ള സാംസ്കാരിക, കായിക മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുകൾ സംബന്ധിച്ച ഷുറ കൗൺസിലിന്റെ ശുപാർശകൾ മന്ത്രിസഭ ബുധനാഴ്ച അവലോകനം ചെയ്തു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എച്ച്ഇ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുത്തു.

കൊറോണ വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങളെപ്പറ്റിയുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും മന്ത്രിസഭയെ പൊതുജനാരോഗ്യ മന്ത്രി വിശദീകരിച്ചു. പകർച്ചവ്യാധിയെ ചെറുക്കുന്നതിന് മുൻകരുതൽ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രിസഭ ചർച്ച ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker