അപ്ഡേറ്റ്സ്ഖത്തർ
പണമോ രേഖകളോ ഖത്തറിൽ വച്ചു നഷ്ടമായാൽ മൊബൈൽ വഴി പരാതിപ്പെടാം
ഖത്തറിൽ വെച്ച് പണമോ മറ്റു രേഖകളോ നഷ്ടമായാൽ നേരിട്ടു പരാതി നൽകേണ്ട കാര്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്ലിക്കേഷൻ വഴി ഇത്തരം പരാതികൾ പൊതുജനങ്ങൾക്കു നൽകാൻ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ബന്ധപ്പെട്ട വകുപ്പുകളിൽ പോകാതെ മൊബൈൽ, പഴ്സ്, പണം, ഖത്തർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകൾ നഷ്ടമായാൽ ഇത്തരത്തിൽ പരാതിപ്പെടാം. ട്വിറ്ററിലൂടെയാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.