ആരോഗ്യംഖത്തർ

നൂറു ശതമാനം ഫലം തരുന്ന കൊവിഡ് വാക്സിനുമായി ഖത്തർ കരാറൊപ്പിട്ട മരുന്നു കമ്പനി

കൊവിഡ് വാക്സിന് അംഗീകാരം ലഭിച്ചാൽ അത് ആദ്യം രാജ്യത്തു ലഭ്യമാക്കുന്നതിനു വേണ്ടി ഖത്തർ കരാറൊപ്പിട്ട ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നായ മോഡേണയുടെ കൊവിഡ് വാക്സിൻ നൂറു ശതമാനം ഫലപ്രാപ്തി നൽകുമെന്നു റിപ്പോർട്ടുകൾ. വാക്സിനുമായി ബന്ധപ്പെട്ട പരീക്ഷണ ഫലങ്ങളിലാണ് ഇതു തെളിഞ്ഞത്.

ഗുരുതരമായ കൊവിഡ് കേസുകളിൽ നൂറു ശതമാനവും ഗുരുതരമല്ലാത്ത കൊവിഡ് കേസുകളിൽ 94.1 ശതമാനവുമാണ് മോഡേണ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തിയെന്നാണ് പഠനഫലങ്ങൾ വ്യക്തമാക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും വാക്സിൻ ഉപയോഗിക്കാനുള്ള അനുമതി തേടിയിരിക്കയാണ് കമ്പനിയിപ്പോൾ.

രണ്ടു കമ്പനികളുമായി വാക്സിൻ ലഭ്യമാക്കാൻ വേണ്ടി ഖത്തർ കരാറിലെത്തിയിട്ടുണ്ട്. മോഡേണക്കു പുറമെ കരാറിലെത്തിയ ഫൈസർ ഫാർമസ്യൂട്ടിക്കൽസിന്റെ വാക്സിൻ 95 ശതമാനം ഫലം തരുമെന്നാണ് റിപ്പോർട്ട്. വാക്സിനുകൾക്ക് അംഗീകാരം ലഭിച്ചാൽ മൂന്നു മാസത്തിനുള്ളിൽ ഖത്തറിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker