അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലുള്ളവർക്ക് സന്തോഷ വാർത്ത, കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സമ്പൂർണ ലോക്ക് ഡൗൺ ഉണ്ടാകില്ല

ഖത്തറിൽ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൾ അൽ താനിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗം വ്യക്തമാക്കി.

രാജ്യം സമ്പൂണ ലോക്ക് ഡൗണിലേക്കു പോകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഖത്തറിലെ ജനങ്ങൾക്ക് ആശ്വാസകരമാണ് പുതിയ അറിയിപ്പ് അതേ സമയം നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി വ്യക്തമാക്കി.

നിലവിൽ പ്രതിദിന കേസുകൾ നാനൂറോളമാണെങ്കിലും ജാഗ്രതയോടെ മുന്നോട്ടു പോയാൽ കൊവിഡിനെ പ്രതിരോധിക്കാമെന്നും അതിന് ഏവരുടെയും സഹകരണം വേണ്ടമെന്നും മന്ത്രി പറഞ്ഞു. വാക്സിനേഷൻ ക്യാമ്പെയ്ൻ ആരംഭിച്ചത് ഇതിനു ശക്തി പകരുമെന്ന പ്രത്യാശയും മന്ത്രി പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker