അന്തർദേശീയംഖത്തർ

ജിസിസി സമ്മേളനത്തിനു മുന്നോടിയായുള്ള മന്ത്രിതല തയ്യാറെടുപ്പു യോഗത്തിൽ ഖത്തർ പങ്കെടുത്തു

അറബ് രാജ്യങ്ങളുടെ സഹകരണ കൗൺസിലിന്റെ നാൽപത്തിയൊന്നാമത്തെ സമ്മേളനത്തിനു മുന്നോടിയായുള്ള 146ആമത് പ്രിപ്പറേറ്ററി മിനിസ്റ്റീരിയൽ കൗൺസിൽ യോഗത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഖത്തർ ഞായറാഴ്ച പങ്കെടുത്തു.

യോഗത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയാണ് രാജ്യത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത്. ഖത്തർ ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.

ജനുവരി 5ന് നടക്കുമെന്നു പ്രതീക്ഷിക്കുന്ന ജിസിസി സമ്മേളനത്തിൽ ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker