ഖത്തർസാങ്കേതികം

ലോകകപ്പുകളുടെ ചരിത്രത്തിലിതാദ്യം, 2022ൽ ഖത്തറിലെ 25 ശതമാനം പൊതുഗതാഗത ബസുകളും ഇലട്രിക് ആയി മാറും

പൊതുഗതാഗത ബസുകളിൽ 25 ശതമാനവും 2022ഓടെ ഇലക്ട്രിക് ആയി മാറുമെന്ന് ഖത്തർ അറിയിച്ചു. പരമ്പരാഗത ബസുകൾ മൂലമുണ്ടാകുന്ന കാർബൺ മലിനീകരണം കുറയ്ക്കുന്നതിനും മലിനീകരണത്തിന്റെ തോതിൽ കൃത്യമായ ശതമാനം മാറ്റം വരുത്തുന്നതിനുമായി പബ്ലിക് ബസുകൾ, പബ്ലിക് സ്കൂളുകളുടെ ബസുകൾ, ദോഹ മെട്രോ ഫീഡർ ബസുകൾ എന്നിവ ക്രമേണ ഇലക്ട്രിക് ബസുകളാക്കി മാറ്റും.

ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ഗതാഗത, വാർത്താവിനിമയ മന്ത്രാലയം തയാറാക്കിയ ഇലക്ട്രിക് വാഹന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമാണിത്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വികസനത്തിലൂന്നിയുള്ള ഖത്തർ നാഷണൽ വിഷൻ 2030ന്റെ വിവിധ പദ്ധതികൾ കൈവരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം പരിസ്ഥിതി സൗഹൃദ സേവനങ്ങൾ.

2022ലെ ഫിഫ ലോകകപ്പ് വേളയിൽ ഇലക്ട്രിക് ബസുകൾ പ്രധാന സർവീസുകളിൽ ഉപയോഗിക്കും. ഇലക്ട്രിക് മാസ് ട്രാൻസിറ്റ് ബസുകൾ ഉപയോഗിക്കുന്ന ആദ്യ ടൂർണമെന്റായിരിക്കുമിത്. പരിസ്ഥിതി സൗഹൃദവും കാർബൺ ന്യൂട്രലുമായ ലോകകപ്പ് നടത്തുന്നതിലൂടെ ലോകത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കുള്ള പിന്തുണയറിക്കുക കൂടിയാണു ഖത്തർ ചെയ്യുന്നത്.

ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) ഗതാഗത, വാർത്താവിനിമയ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് ഉപകരണങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ടാക്സികളെല്ലാം ഇലക്ട്രിക് പവേർഡ് കാറുകളാക്കി മാറ്റാനുള്ള സമഗ്ര പദ്ധതിയിൽ ഗതാഗത, വാർത്താവിനിമയ മന്ത്രാലയം മൊവാസലത്ത് കോർപ്പറേഷനുമായി (കാർവ) ചേർന്ന് പ്രവർത്തിക്കുന്നു.

ആദ്യ ഘട്ടത്തിൽ 140 ഓളം ഇലക്ട്രിക് ടാക്സികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള മാനദണ്ഡങ്ങളും സ്റ്റാൻഡേർഡ് സവിശേഷതകളും തയ്യാറാക്കുന്നത് മന്ത്രാലയം പൂർത്തിയാക്കിയത് ഖത്തർ അതോറിറ്റി ഫോർ സ്റ്റാൻഡേർഡൈസേഷനും അംഗീകരിച്ചു. അവ ബന്ധപ്പെട്ട അധികാരികൾക്കും സ്പെഷ്യലിസ്റ്റുകൾക്കും വിതരണം ചെയ്യും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker