അന്തർദേശീയംഅപ്‌ഡേറ്റ്സ്ഇന്ത്യഖത്തർ

വിദേശത്തു നിന്നും ഖത്തറിൽ എത്തുന്നവർക്കുള്ള ക്വാറൻറീൻ തീയ്യതി നീട്ടി

മറ്റു രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തുന്ന വ്യക്തികൾക്കുള്ള ക്വാറന്റീൻ നിബന്ധനകൾ ഡിസംബർ 31 വരെ ഖത്തർ നീട്ടി. “പൗരന്മാർ‌, താമസക്കാർ‌, വിസ ഹോൾ‌ഡർ‌മാർ‌ എന്നിവരുൾ‌പ്പെടെ ഖത്തറിൽ എത്തിച്ചേരുന്ന എല്ലാവരും ക്വാറന്റീനിൽ തുടരണമെന്ന ആവശ്യം 2020 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.” ഡിസ്കവർ‌ ഖത്തർ‌ അവരുടെ വെബ്‌സൈറ്റിൽ‌ പറഞ്ഞു.

ക്വാറന്റീനു വേണ്ടി ഹോട്ടൽ ബുക്ക് ചെയ്യേണ്ട ഡിസ്കവർ ഖത്തർ വെബ്‌സൈറ്റ് നിലവിൽ നവംബർ, ഡിസംബർ മാസങ്ങളിലേക്കും ബുക്കിംഗ് നീട്ടിയിട്ടുണ്ട്. ത്രീ സ്റ്റാർ ഹോട്ടലിന് 1,950 ഖത്തർ റിയാൽ നിരക്കിലും ഫൈവ് സ്റ്റാർ ഹോട്ടലിന് 6,168 റിയാൽ നിരക്കിലുമുള്ള 30ലധികം ഹോട്ടലുകൾ ഡിസംബറിൽ ലഭ്യമാണെന്ന് വെബ്‌സൈറ്റ് കാണിക്കുന്നു. ഒരു വ്യക്തിക്ക് 7 ദിവസത്തെ താമസവും വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയും മൂന്നു നേരത്തെ ഭക്ഷണവും ഇതിൽ ഉൾപ്പെടുന്നു.

നേരത്തെ ക്വാറന്റിൻ തീയ്യതി ഒക്ടോബർ 31 വരെയാണ് നീട്ടിയിരുന്നത്. ഖത്തറി സ്വദേശികൾ, അവരുടെ കൂടെയുള്ളവർ, സ്ഥിരം റസിഡന്റ് കാർഡ് ഉള്ളവർ അല്ലെങ്കിൽ പ്രത്യേകം അംഗീകരിച്ച മറ്റ് വിസ ഉടമകൾ എന്നിവരെയാണ് ഖത്തറിലേക്ക് വരുന്നത് അനുവദിച്ചിരിക്കുന്നത്. മുൻകൂട്ടി അംഗീകാരം ലഭിച്ച ക്യുഐഡി റസിഡന്റ് പെർമിറ്റ് ഉടമകൾക്ക് ഖത്തറിലേക്കു തിരിച്ചു വരാൻ അപേക്ഷിക്കാം.

ഖത്തറിൽ പ്രവേശിക്കുന്നതിനുള്ള അനുമതിക്ക് ഖത്തർ പോർട്ടൽ വഴി അപേക്ഷിക്കേണ്ടതുണ്ട്. ഒരാൾ വീട്ടിലാണോ അല്ലെങ്കിൽ ഹോട്ടലിലാണോ ക്വാറന്റീൻ ചെയ്യേണ്ടതെങ്കിൽ അത് പെർമിറ്റിൽ പരാമർശിക്കും. ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് വീട്ടിൽ തന്നെ ക്വാറന്റീൻ ചെയ്യാം. മറ്റുള്ളവർ പണമടച്ച് ഹോട്ടൽ ബുക്ക് ചെയ്യേണ്ടതുണ്ട്.

“നിങ്ങൾ തിരയുന്ന ദിവസങ്ങളിൽ ഹോട്ടലുകളൊന്നും പ്രദർശിപ്പിക്കുന്നില്ലെങ്കിൽ മിക്കവാറും ബുക്കിംഗ് തീർന്നിരിക്കാം. അതിനാൽ നിങ്ങൾ മറ്റൊരു തീയതി തിരഞ്ഞെടുക്കേണ്ടതുണ്ട്.” ഡിസ്കവർ ഖത്തർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker