ആരോഗ്യംഖത്തർ

കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് സമ്മാനവുമായി ക്രോക്സ് സാൻഡൽസ്

കൊവിഡിനെതിരെ പോരാടുന്ന ഹമദ് മെഡിക്കൽ കോർപറേഷനിലെ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യമായി ഒരു ജോഡി ഷൂ സമ്മാനമായി നൽകി പ്രമുഖ ഷൂ ബ്രാൻഡായ ക്രോക്സ് സാൻഡൽസ്.

“ഒരു ബ്രാൻഡ് എന്ന നിലയിൽ ആളുകളെ ഏറ്റവും സൗകര്യപ്രദമായി നിലനിർത്തുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോൾ അത് ഏറ്റവും ആവശ്യമുള്ളത് ഏതു നിർണായക പ്രശ്നത്തിലും ജനങ്ങളെ നന്നായി സേവിക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ്.”

“ഞങ്ങൾ വളരെയധികം ബഹുമാനിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള സ്നേഹം കാണിക്കാൻ ഖത്തറിനെ പ്രധാന ഹോസ്പിറ്റലായ ഹമദ് മെഡിക്കൽ കോർപറേഷനിലെ ആരോഗ്യ പ്രവർത്തകർക്ക് ഓരോ ജോഡി ഷൂ ഞങ്ങൾ സമ്മാനിക്കുകയാണ്.” ക്രോക്സ് പ്രസ്സ് റിലീസിൽ പറഞ്ഞു.

റബ്ബർ പോലെയുള്ള പോളിമർ റെസിനിൽ നിർമിക്കുന്ന ക്രോക്സ് ഷൂസ് വാട്ടർ പ്രൂഫായതു കൊണ്ട് കഴുകാൻ എളുപ്പമാണ്. അതു കൊണ്ടു തന്നെ ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന ആരോഗ്യ പ്രവർത്തകർക്ക് ഈ സമ്മാനം വളരെ ഉപകാരപ്രദമായിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker