ഖത്തർ
കോവിഡ് ബാധിച്ച് മലയാളി ഖത്തറിൽ മരിച്ചു
കൊവിഡ് ബാധിച്ച് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഖത്തറിൽ മലയാളി മരിച്ചു. കാസര്‍ഗോഡ് ആരാന്തൊടിയിൽ മൊയ്തീന്‍കുട്ടി (54) ആണു മരിച്ചത്.
മാര്‍ച്ച് 29നു കോവിഡ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റായെങ്കിലും നേരത്തെ ഉണ്ടായിരുന്ന ഹൃദയസംബന്ധമായ രോഗം മൂര്‍ച്ഛിച്ചാണു മരണം സംഭവിച്ചത്.
25 വര്‍ഷത്തോളമായി ഖത്തർ സ്വദേശിയുടെ വീട്ടിലെ ഡ്രൈവര്‍, മന്തൂബ് ജോലികള്‍ ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. റാബിയ ഭാര്യയും താജുദ്ധീന്‍, അനസ്, ജാബിര്‍, മുഹമ്മദ്, നൂറ, ഹുദ എന്നിവർ മക്കളുമാണ്.