ഏഷ്യൻ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഏറ്റവും മികച്ച കുതിപ്പുമായി ഖത്തർ യൂണിവേഴ്സിറ്റി

2021ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഖത്തർ യൂണിവേഴ്സിറ്റി (ക്യുയു) എക്കാലത്തെയും ഉയർന്ന റാങ്കിങ്ങ് സ്വന്തമാക്കി. 2020ൽ 52ആം സ്ഥാനത്തായിരുന്ന ഖത്തർ യൂണിവേഴ്സിറ്റി 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഈ വർഷം 35 ആം സ്ഥാനത്താണ്.
30 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള 551 സർവകലാശാലകളെ ഈ വർഷത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഓരോ വർഷവും കൂടുതൽ രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള സർവകലാശാലകൾ പങ്കെടുത്തിട്ടും, ഖത്തർ യൂണിവേഴ്സിറ്റി ഓരോ വർഷവും റാങ്കിംഗിൽ സ്ഥാനം നിലനിർത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുന്നത് അവിശ്വസനീയമായ നേട്ടമാണെന്ന് ചീഫ് നോളജ് ഓഫീസർ ഫിൽ ബാറ്റി അഭിപ്രായപ്പെട്ടു.
അദ്ധ്യാപനം (25%), ഗവേഷണം (30%), അവലംബങ്ങൾ (30%), അന്താരാഷ്ട്ര കാഴ്ചപ്പാട് (7.5%), വ്യവസായ വരുമാനം (7.5%) എന്നിവ കണക്കാക്കിയാണ് റാങ്കിംഗ്. യോഗ്യത നേടുന്നതിന്, സർവ്വകലാശാലകൾ ഏറ്റവും പുതിയ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഉൾപ്പെടണം.
The achievement is all the more impressive given a record 551 universities from 30 countries and regions included in this year’s table, making these the most competitive rankings yet. #Qatar #QatarUniversity https://t.co/P9WG3soxC3
— The Peninsula Qatar (@PeninsulaQatar) June 3, 2021