ഖത്തർ

താഴ്ന്നതും ഇടത്തരം വരുമാനമുള്ളവരെയും ലക്ഷ്യമിട്ടുള്ള റസിഡൻഷ്യൽ പ്രൊജക്ടുകൾ ആരംഭിക്കാൻ ബർവ ഗ്രൂപ്പ്

ആധുനിക വാസ്തുവിദ്യാ ശൈലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഡിസൈനുകൾ ഉൾപ്പെടുത്തി ബാർവ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് താഴ്ന്നതും ഇടത്തരം വരുമാനമുള്ളവരുമായവരെ ലക്ഷ്യമിട്ട് പാർപ്പിട പദ്ധതികൾ വികസിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. കുറഞ്ഞ വരുമാനക്കാരുടെയും അതു വഴി ഖത്തറി സമൂഹത്തിന്റെയും ജീവിതനിലവാരം ഉയർത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഹൈവേ ശൃംഖലയുടെ സൗകര്യങ്ങൾ, മറ്റു ഗതാഗത സേവനങ്ങൾ, ഖത്തറിലെ വികസന, ലോജിസ്റ്റിക് പ്രോജക്ടുകൾ എന്നിവയുടെ പ്രയോജനം ഉറപ്പാക്കുന്നതുൾപ്പെടെ ബാർവ റിയൽ എസ്റ്റേറ്റ് ഈ പദ്ധതികളുമായി ബന്ധപ്പെട്ട സുപ്രധാന മേഖലകൾ പരിശോധിക്കുന്നുണ്ട്.

വരാനിരിക്കുന്ന പ്രോജക്റ്റുകളിലും നിക്ഷേപങ്ങളിലും പരമാവധി മികവ് ഉറപ്പാക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുകയും ഖത്തറിലെ തന്ത്രപരമായ റിയൽ എസ്റ്റേറ്റ് ഡവലപ്പർ എന്ന നിലയിൽ അതിന്റെ സ്ഥാനം വർദ്ധിപ്പിക്കുകയും ചെയ്യുകയെന്നതാണ് ബാർവയുടെ ലക്ഷ്യം.

സുസ്ഥിര വികസനം കൈവരിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിഭവങ്ങൾ വൈവിധ്യവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ദേശീയ പദ്ധതികളെ പിന്തുണയ്ക്കുന്നതിൽ ഗ്രൂപ്പിന് വലിയ പങ്കുണ്ട്. ഇടത്തരക്കാരെ ലക്ഷ്യമിട്ടുള്ള പ്രൊജക്ട് കുറഞ്ഞ വിലക്ക് നിലവാരമുള്ള റസിഡൻഷ്യൽ യൂണിറ്റുകൾ നൽകാനാണു ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker