അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിൽ വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചിച്ച് മെറ്റീരോളജി ഡിപാർട്മെന്റ്

പകൽ ചൂടും ഏതാനും മേഘങ്ങളും രാത്രിയിൽ ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരിക്കും ഖത്തറിലെന്ന് വാരാന്ത്യത്തിലെ കാലാവസ്ഥാ റിപ്പോർട്ടിൽ, ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രവചിച്ചു.

അടുത്ത രണ്ട് ദിവസത്തെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 29 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. രണ്ട് ദിവസങ്ങളിലും കടൽ ഉയരുന്നത് പ്രധാനമായും 1 മുതൽ 3 അടി വരെയായിരിക്കും. വെള്ളിയാഴ്ച, സമുദ്രത്തിന്റെ ഉയരം 4 അടി വരെയെത്തിയേക്കാം.

രണ്ട് ദിവസങ്ങളിലും കാറ്റ് പ്രധാനമായും വടക്കുപടിഞ്ഞാറു നിന്നു വടക്ക് കിഴക്കിലേക്ക് 5 മുതൽ 15 നോട്ടിക്കൽ മൈൽ വേഗതയിൽ വീശും. ചില സ്ഥലങ്ങളിൽ വെള്ളിയാഴ്ച ദൃശ്യപരത 4-8 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും. ശനിയാഴ്ച, ദൃശ്യപരത 3-8 കിലോമീറ്റർ വരെയായിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker