കായികംഖത്തർ

കൊവിഡ് ഭീഷണി മറികടന്ന് ഖത്തർ ലോകകപ്പ് സാധാരണ അന്തരീക്ഷത്തിൽ നടക്കുമെന്ന് ടൂർണമെന്റ് സിഇഒ

കൊറോണ വൈറസിനായി വാക്സിനുകൾ കണ്ടെത്തുന്നതിലുള്ള പുരോഗതിയെത്തുടർന്ന് 2022ൽ നടക്കുന്ന ഖത്തർ ലോകകപ്പ് സാധാരണ അന്തരീക്ഷത്തിൽ തന്നെ നടക്കുമെന്ന് ലോകകപ്പിന്റെ യൂറോപ്യൻ യോഗ്യതാ നറുക്കെടുപ്പിനു മുന്നോടിയായി ടൂർണമെന്റ് സിഇഒ അസോസിയേറ്റഡ് പ്രസിനോട് കഴിഞ്ഞ ദിവസം  പറഞ്ഞു.

ഈ വർഷം നടക്കാനിരുന്ന യൂറോ കപ്പും ഒളിമ്പിക്സും മഹാമാരിയെ തുടർന്ന് റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ, മിഡിൽ ഈസ്റ്റിൽ അരങ്ങേറുന്ന ആദ്യ ലോകകപ്പിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.

നിലവിൽ ലോകമെമ്പാടുമുള്ള കായിക വിനോദങ്ങൾ പരിമിതമായ കാണികളെ വെച്ചോ കാണികളില്ലാതെയോ ആണു പുനരാരംഭിച്ചിരിക്കുന്നത്. പക്ഷേ വാക്സിനുകൾ കണ്ടെത്തിയത് അടുത്ത വർഷം മുതൽ കാണികൾക്കു മടങ്ങിവരാമെന്ന പ്രതീക്ഷ നൽകുന്നു.

“വാക്‌സിൻ അവതരിപ്പിച്ചതും അംഗീകാരം ലഭിച്ചതുമെല്ലാം തീർച്ചയായും എല്ലാവർക്കും സന്തോഷകരമായ വാർത്തയാണ്.” 2022 ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് നാസർ അൽ-ഖതർ എപിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എല്ലാവരും സാധാരണ നിലയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. ജീവിതത്തിലും കായികരംഗത്തും. 2022 ആകുമ്പോഴേക്കും സാഹചര്യങ്ങൾ സാധാരണ നിലയിലാകുമെന്നും ആരാധകർക്കു പങ്കെടുക്കാൻ കഴിയുന്ന, സാധാരണ അന്തരീക്ഷത്തിൽ നടത്തി വിജയിപ്പിക്കാൻ ഒരു ലോകകപ്പ് നടത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.”

സമ്മറിൽ ഗൾഫ് മേഖലയിലെ കനത്ത ചൂടു കാരണം സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തുന്നതിനു പകരം 2022ൽ നവംബർ, ഡിസംബർ മാസങ്ങളിലാണ് ലോകകപ്പ് നടക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker