അന്തർദേശീയംഇന്ത്യഖത്തർ

ഇന്ത്യയും ഖത്തറും തമ്മിൽ സംയുക്ത നാവിക പരിശീലത്തിനു തുടക്കം

ദോഹയിലെ അൽ ബഹർ കടൽതീരത്ത് ​ഖത്തറും ഇന്ത്യയും തമ്മിൽ ഉഭയ കക്ഷി നാവിക പരിശീലനം തുടങ്ങി, ഇതിനു മുന്നോടിയായി ഇന്ത്യൻ നേവി ഗൈഡഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐ‌എൻ‌എസ് ത്രികാണ്ടും പട്രോൾ എയർക്രാഫ്റ്റ് പി 8-1 ഉം ദോഹയിൽ എത്തി. ഇന്നലെയാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന അഭ്യാസത്തിന് തുടക്കം കുറിച്ചത്.

ഇരു രാജ്യങ്ങൾ തമ്മിലുള്ള നാവിക സേനകൾ തമ്മിൽ ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പരിശീലനം ആരംഭിച്ചത്. മൂന്നു ദിവസം ഹാർബർ ഫേസിലും സമുദ്ര ഫേസിലും ഇരു സൈന്യവും സംയുക്ത പരിശീലനം നടത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഹാർബർ ഫേസിൽ പരിശീലനം നടക്കുന്ന ദിവസങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, ഔദ്യോഗിക സന്ദർശനങ്ങൾ, കായിക മത്സരങ്ങൾ തുടങ്ങിയ ഇനങ്ങളും,
സമുദ്ര ഘട്ടത്തിൽ ഉപരിതല പ്രവർത്തനം, വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന തന്ത്രപ്രധാനമായ കര്യങ്ങൾ ഉൾപ്പെടുത്തിയതായി അതോറിറ്റി അറിയിച്ചു.

ഇന്നലെ ബോർഡിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിലാണ് അഭ്യാസത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പുറത്ത് വിട്ടത്. പത്രസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ പി കുമാരൻ, ഇന്ത്യൻ ഡിഫൻസ് അറ്റാച്ച് ക്യാപ്റ്റൻ കപിൽ കൗ, മറൈൻ മേജർ ഗാനിം അബ്ദുല്ല അൽ കാബി; ഐ‌എൻ‌എസ് ത്രികാണ്ട് കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ വിശാൽ ബിഷ്നോയ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker