അപ്ഡേറ്റ്സ്ഖത്തർ
ഖത്തറിലുള്ളവർക്ക് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നു ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മെറ്റീരിയോളജി ഡിപാർട്മെന്റ് അറിയിച്ചു. കടൽത്തീരത്തിന് അടുത്തുള്ള പ്രദേശങ്ങളിൽ വൈകുന്നേരങ്ങളിലാണ് കാറ്റു വർദ്ധിക്കാൻ സാധ്യതയെന്നും അവർ വ്യക്തമാക്കി.
കനത്ത കാറ്റിനു പുറമേ വേലിയേറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ക്യുഎംഡി വ്യക്തമാക്കി. അതേ സമയം കടൽത്തീരത്തു നിന്നും അകലെയുള്ള പ്രദേശങ്ങൾ ശാന്തമായിരിക്കും. ദൂരക്കാഴ്ച പരമാവധി നാലു കിലോമീറ്ററായിരിക്കും.
Department of Meteorology warns of strong wind expected and places during afternoon inshore. Offshore will be fine, warning expected strong wind and high sea at times. #QNAhttps://t.co/gEdFYLOEy3 pic.twitter.com/m8M7pA93q7
— Qatar News Agency (@QNAEnglish) June 5, 2021