കാലാവസ്ഥഖത്തർ

വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചിച്ച് ഖത്തർ കാലാവസ്ഥാ വകുപ്പ്

വാരാന്ത്യത്തിലെ കാലാവസ്ഥാ റിപ്പോർട്ടിൽ, ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ആദ്യം മഞ്ഞുമൂടിയ കാലാവസ്ഥയും തുടർന്ന് മിതമായ താപനിലയും പകൽ സമയങ്ങളിൽ ചില മേഘങ്ങളുമുണ്ടാകുമെന്നു അറിയിച്ചു. വൈകുന്നേരം വരെ ഉയർന്ന കടലിനെ കുറിച്ചും ശക്തമായ കാറ്റിനെക്കുറിച്ചും അവർ മുന്നറിയിപ്പ് നൽകി.

അടുത്ത രണ്ട് ദിവസത്തെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 22 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും കാറ്റ് തെക്ക് കിഴക്കായി 5 മുതൽ15 നോട്ടിക്കൽ മൈൽ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. കടൽത്തീരത്ത് അതു 18 നോട്ടിക്കൽ മൈൽ വരെയാകാം.

വെള്ളിയാഴ്ചയും ശനിയാഴ്ചയും കടൽ 1 മുതൽ 3 അടി വരെയും ചിലപ്പോൾ 5 അടി വരെയും ഉയരാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച ദൃശ്യപരത 4 മുതൽ 8 കിലോമീറ്റർ വരെയും 3 മുതൽ 8 കിലോമീറ്റർ വരെയുമായിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker