അന്തർദേശീയംഖത്തർ

ഖത്തർ-സൗദി അതിർത്തികൾ തുറന്ന തീരുമാനത്തോടു പ്രതികരിച്ച് വിവിധ രാഷ്ട്രങ്ങളുടെ നേതാക്കൾ

ഖത്തർ ഉപരോധം അവസാനിപ്പിക്കുന്നതിന്റെ ആദ്യ പടിയായി ഖത്തർ-സൗദി അതിർത്തികൾ തുറന്ന തീരുമാനത്തെ വിവിധ ഗൾഫ്‌ രാജ്യങ്ങളുടെ നേതാക്കൾ സ്വാഗതം ചെയ്തു. ഇന്നലെയാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ഖത്തർ-സൗദി അതിർത്തികൾ തുറക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

ജിസിസി ഉച്ചകോടി പ്രശ്ന പരിഹാരങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കുമെന്ന് തിങ്കളാഴ്ച സൗദി അറേബ്യയിലെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പ്രദേശത്തെ വെല്ലുവിളികളെ നേരിടുന്നതിനും മേഖലയുടെ ഐക്യദാർഢ്യത്തിലേക്കു നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ് വരാനിരിക്കുന്ന ഉച്ചകോടിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചു. “അൽ-ഉലയിലെ ചരിത്രപരമായ ഉച്ചകോടിയിലൂടെ ഗൾഫ് ഏകീകരണം പുന:സ്ഥാപിക്കുകയും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവക്ക് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

ആറ് അംഗ ജിസിസിയുടെ സെക്രട്ടറി ജനറൽ നയീഫ് മുബാറക് അൽ ഹജ്‌റഫും ഈ നടപടിയെ സ്വാഗതം ചെയ്തു. ചൊവ്വാഴ്ച സൗദി അറേബ്യയിൽ നടക്കുന്ന 41ആമത് ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന ഈ നടപടി ഉച്ചകോടിയുടെ വിജയം ഉറപ്പാക്കാനുള്ള താത്പര്യവും ആത്മാർത്ഥമായ ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നുവെന്ന് അൽ ഹജ്‌റഫ് പറഞ്ഞു.

തീരുമാനത്തെ തുർക്കിയും സ്വാഗതം ചെയ്തു, വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തർക്കം പരിഹരിക്കുന്നതിനുള്ള സുപ്രധാന നടപടിയാണിതെന്നു പറഞ്ഞ മന്ത്രാലയം പ്രതിസന്ധി അവസാനിപ്പിക്കാൻ കുവൈത്തും മറ്റ് രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.

Source: Al Jazeera

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker