അന്തർദേശീയംഇന്ത്യഖത്തർ

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ വളർച്ചയിലേക്ക്, ഖത്തറിൽ നിന്നുള്ള കയറ്റുമതി ഉയരും

ഏഷ്യൻ രാജ്യങ്ങൾ ഈ വർഷം ശക്തമായ വളർച്ച രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിലേക്കുള്ള ഖത്തറിൽ നിന്നുള്ള കയറ്റുമതി ഈ വർഷം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തറിൽ നിന്നുള്ള കയറ്റുമതിയുടെ കാര്യത്തിൽ ഏഷ്യൻ രാജ്യങ്ങളായ ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ, സിംഗപ്പൂർ എന്നിവരാണ് മുൻപന്തിയിലുള്ളത്.

2020ലെ മൂന്നാം പാദത്തിൽ ഖത്തറിൽ നിന്നുള്ള കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനമായിരുന്നു ഏഷ്യ. ആസൂത്രണ, സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഖത്തറിൽ നിന്നുള്ള കയറ്റുമതിയുടെ 80 ശതമാനവും ഏഷ്യയിലേക്കാണ് പോയത്.

കഴിഞ്ഞ വർഷത്തിന്റെ മൂന്നാം പാദത്തിൽ ഖത്തറിന്റെ മൊത്തം കയറ്റുമതി ഏകദേശം 41.08 ബില്യൺ ഖത്തർ റിയാൽ ആയിരുന്നു. ഇതിൽ ഏഷ്യയിലേക്കുള്ള കയറ്റുമതി 32.45 ബില്യൺ ഖത്തർ റിയാലാണ്. ഇത് ഖത്തറിന്റെ മൊത്തം കയറ്റുമതിയുടെ 79 ശതമാനമാണ്.

ആഭ്യന്തര ചരക്കുകളുടെ കയറ്റുമതിയും റീ എക്സ്പോർട്ടും ഖത്തറിൽ നിന്നുള്ള കയറ്റുമതിയിൽ ഉൾപ്പെടുന്നു. ഏഷ്യയിലെ എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളും 2021ൽ വളർച്ചാ പാതയിലേക്ക് തിരിച്ചുവരുമെന്ന് കേന്ദ്ര ബാങ്കുകളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നുമുള്ള പ്രവചനം വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker