അന്തർദേശീയംഖത്തർ

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് യുഎഇ നീട്ടി

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു വിമാനങ്ങൾക്കുള്ള വിലക്ക് ജൂലൈ 21 വരെ നീട്ടി. ചരക്ക് ഫ്ലൈറ്റുകളും ബിസിനസ്, ചാർട്ടർ ഫ്ലൈറ്റുകളും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമസേനക്കു നൽകിയ നോട്ടീസിൽ പറയുന്നു.

ഇന്ത്യക്കു പുറമേ ലൈബീരിയ, നമീബിയ, സിയറ ലിയോൺ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്നാം, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും ഇതു ബാധകമാണ്.

യുഎഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച സാധുവായ റസിഡൻസ് വിസയുള്ള ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്ര അനുവദിക്കുമെന്ന് ദുബൈ അറിയിച്ചതിനെ തുടർന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ജൂൺ 23ന് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിലവിൽ ജൂലൈ 6 മുതൽ എയർലൈൻസുകൾ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker