ആരോഗ്യംഖത്തർ

കൊവിഡ് 19: ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ആരോഗ്യവിഭാഗം ഉപമേധാവി

കൊവിഡ് 19 രോഗികളുടെ എണ്ണം രാജ്യത്തു വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനിടെ നിർണായക വെളിപ്പെടുത്തലുമായി ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ ലത്തിഫ് മുഹമ്മദ് അൽ ഖാൽ. വരും ദിവസങ്ങളിൽ കൊവിഡ് രോഗം കണ്ടെത്തുന്ന ആളുകളുടെ എണ്ണം കൂടുതലാകുമെന്നാണ് ഡോ. ഖാൽ പറയുന്നത്. രോഗികളുടെ എണ്ണം കുറയുന്നതിനു മുൻപ് ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുമെന്നും ഒരു വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

”രാജ്യത്ത് വൈറസ് വ്യാപനം നിലവിൽ അതിന്റെ ഏറ്റവുമുയർന്ന ഘട്ടത്തിലാണ്. ഈ ഘട്ടം കടന്നതിനു ശേഷം രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങും. ഏതാനും ദിവസങ്ങളോ ആഴ്ചകളോ ഇതിനെടുത്തേക്കാം.എന്റെ നിഗമനം ശരിയാവാൻ അൻപതോ അറുപതോ ശതമാനം സാധ്യതയാണുള്ളത്.” അദ്ദേഹം പറഞ്ഞു.

അതേ സമയം രോഗികളുടെ എണ്ണം കുറഞ്ഞാലും സാധാരണ ജീവിതത്തിലേക്ക് രാജ്യം തിരിച്ചെത്താൻ സമയമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗം ആദ്യമായി കണ്ടെത്തിയതു മുതൽ കൃത്യമായ നിയന്ത്രണങ്ങൾ എടുക്കുന്നുണ്ടെന്നും ഡോ. ഖാൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം 845 പുതിയ രോഗികളെയാണ് ഖത്തറിൽ കണ്ടെത്തിയത്. അതേ സമയം വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ആയിരം കടന്നേക്കാമെന്നാണ് ഡോ. ഖാൽ പറയുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker