ഖത്തർ

ഗൾഫിലാദ്യം, തൊഴിലാളികളുടെ മിനിമം വേതനനിയമം ഖത്തറിൽ ഇന്നു മുതൽ പ്രാബല്യത്തിൽ

ഗാർഹിക തൊഴിലാളികൾക്കും കമ്പനികളിലെ ജീവനക്കാർക്കുമുള്ള മിനിമം വേതനനിയമം ഇന്നു മുതൽ നിലവിൽ വരും. 2020ലെ 17ആം നമ്പർ നിയമപ്രകാരമാണ് മാർച്ച് 20 മുതൽ മിനിമം വേതന നിയമം നടപ്പിൽ വരുത്തുകയെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ടു ചെയ്തു.

ഈ നിയമപ്രകാരം തൊഴിൽ കരാർ തയ്യാറാക്കുമ്പോൾ 1000 റിയാൽ മിനിമം വേതനം ഉറപ്പു വരുത്തുകയും തൊഴിലാളികൾക്കും ജീവനക്കാർക്കും താമസവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ അതിനു പകരം അലവൻസ് നൽകുകയും വേണം. മിനിമം താമസ അലവൻസ് 500 റിയാലും ഭക്ഷണത്തിനുള്ള അലവൻസ് 300 റിയാലുമാണ്.

2020 സെപ്തംബറിലാണ് മിഡിൽ ഈസ്റ്റിൽ ആദ്യമായി മിനിമം വേതന നിയമം ഖത്തറിൽ നടപ്പിലാക്കുന്നത്. ഇതിന്റെ നടപ്പിന് കമ്പനികൾക്ക് ആറു മാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. തൊഴിലാളിയും ഉടമയും തമ്മിലുള്ള മികച്ച ബന്ധം നിലനിർത്തുന്നതിന് ഇതു ഗുണകരമാണ്.

ഇതു സംബന്ധിച്ച ഏത് അന്വേഷണത്തിനും അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെൻറ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ 16008 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker