ആരോഗ്യംഖത്തർ

സീലൈൻ പ്രദേശത്ത് എച്ച്എംസി മെഡിക്കൽ ക്ലിനിക് ആരംഭിക്കുന്നു

ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഒക്ടോബർ 22 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഖത്തറിലെ സീലൈൻ പ്രദേശത്ത് മെഡിക്കൽ ക്ലിനിക്ക് തുറക്കും. 2020-2021ലെ ക്യാമ്പിംഗ് സീസൺ ആരംഭിക്കുന്നതിനോടനുബന്ധിച്ച് തുടങ്ങിയ സീലൈൻ മെഡിക്കൽ ക്ലിനിക്ക് 11 വർഷമായി പ്രവർത്തിക്കുന്നുണ്ട്.

ക്യാമ്പിംഗ് സീസണിലുടനീളം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ ശനിയാഴ്ച വൈകുന്നേരം 5 വരെ ക്ലിനിക് പ്രവർത്തിക്കുകയും ക്യാമ്പിംഗ് സീസണിന്റെ  അവസാനം വരെ തുറന്നിരിക്കുകയും ചെയ്യും. ക്ലിനിക് തുടങ്ങിയത് ഖത്തറിലെ എല്ലാ രോഗികൾക്കും സുരക്ഷിതവും ഫലപ്രദവുമായ ആരോഗ്യ സേവനങ്ങൾ നൽകാനുള്ള എച്ച്എംസിയുടെ പ്രതിജ്ഞാബദ്ധത എടുത്തുകാണിക്കുന്നു.

ഈ വർഷം ക്യാമ്പിംഗ് സീസൺ കോവിഡ്  പാൻഡെമികിന്റെ സമയത്തായതു കൊണ്ട് സാമൂഹിക അകലം, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ പാലിക്കണമെന്ന് ക്യാമ്പർമാരോട് എച്ച്‌എം‌സിയുടെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസറും സീലിൻ മെഡിക്കൽ ക്ലിനിക്കിന്റെ പ്രോജക്ട് മാനേജറുമായ അലി അബ്ദുല്ല അൽ ഖതർ അഭ്യർത്ഥിച്ചു.

ടൂറിസം, ക്യാമ്പിംഗ് മേഖലയിൽ പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിൽ ക്ലിനിക്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് അൽ ഖതർ പറഞ്ഞു. എച്ച്എം‌സിയും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയവും തമ്മിലുള്ള ദീർഘകാല സഹകരണത്തെ പ്രശംസിച്ച ഖത്തർ ക്ലിനിക്കിന് അനുയോജ്യമായ സ്ഥലം നൽകിയതിനു നന്ദിയറിയിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker