
നജ്മയിലെ പഴയ സൂക്ക് അൽ ഹറാജി പകരം, നവീകരിച്ച പുതിയ സൂക്ക് അൽ ഹറാജ്, ബർവ വില്ലേജിൽ തുടങ്ങും. ‘യൂസ്ഡ്, സെക്കൻഡ്ഹാൻഡ് ഉത്പന്നങ്ങൾ വിൽക്കുന്ന ഇടം’ എന്നർത്ഥം വരുന്ന സൂക്ക് അൽ ഹറാജ് നിന്നിരുന്ന സ്ഥലത്ത് തിരക്കും നിറഞ്ഞതു കൊണ്ടാണ് പുതിയ സ്ഥലത്തേക്കു മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.
സെക്കൻഡ് ഹാൻഡ്, യൂസ്ഡ് ഉത്പന്നങ്ങൾക്കായുള്ള സൂക്ക് ആണെങ്കിലും ഫർണിച്ചർ, ഹോം ഫർണിഷിംഗ്, കാർപ്പെറ്റുകൾ, ഇലക്ട്രിക് അപ്ലയൻസസ്, ഡെക്കറേഷൻ സാമഗ്രികൾ, എയർകണ്ടീഷണർ തുടങ്ങിയവയുടെ പുതിയ സാധനങ്ങളും ഇവിടെ നിന്ന് ലഭിക്കും.
New Souq Al Haraj in Barwa Village opening soon https://t.co/bdzTnVqWHO #QatarNews pic.twitter.com/OEv622rbFB
— Qatar News (@qatarnews) November 17, 2020
83,592 ചതുരശ്ര മീറ്ററിലുള്ള ഇവിടെ വാടകക്കു ലഭിക്കുന്ന 314 ഔട്ട്ലെറ്റുകളും സന്ദർശകർക്കും കടയുടമകൾക്കുമായി 844 പാർക്കിംഗ് ലോട്ടുകളും പൂർണ്ണമായും ആധുനിക സൗകര്യങ്ങളോടു കൂടിയതുമാണ്. ഷോപ്പ് ഏരിയ 25,149 ചതുരശ്ര മീറ്ററാണ്.
അൽ വക്ര, അബു ഹാമർ, അൽ തുമാമ എന്നിവിടങ്ങളിൽ കൂടിയുള്ള വാഹനങ്ങൾക്ക് തിരക്ക് വരാത്തവിധം വിവിധ തെരുവുകളിലൂടെ സൂക്ക് അൽ ഹർജും എഫ് റിംഗ് റോഡും ബന്ധിപ്പിച്ചിട്ടുള്ളതിനാൽ അൽ വക്ക്റയിലേയും മെസയീദയിലേയും താമസക്കാർക്ക് സൂക്കിലേക്കുള്ള യാത്ര സുഗമമായിരിക്കും.