അന്തർദേശീയംഖത്തർ

ഖത്തറിൽ നിന്നും സൗദിയിലേക്ക് ഖത്തർ എയർവേയ്സ് ബുക്കിംഗ് ആരംഭിച്ചു

2021 ജനുവരി 11 തിങ്കളാഴ്ച മുതൽ ഖത്തർ എയർവേസ് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റിനായി ബുക്കിംഗ് ആരംഭിച്ചു.

ഖത്തർ എയർവേയ്സിന്റെ ക്യുആർ 1164 ബോയിംഗ് 787-8 വിമാനം ഉച്ചയ്ക്ക് 2:05ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് റിയാദിൽ, കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉച്ചകഴിഞ്ഞ് 3:30 ന് എത്തിച്ചേരും.

പ്രശസ്ത വ്യോമയാന വിദഗ്ധനായ അലക്സ് മച്ചേരസും ഇക്കാര്യം ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച ഗൾഫ് നേതാക്കൾ ഒപ്പുവെച്ച അൽ-ഉല കരാറിനെത്തുടർന്ന് ഖത്തർ എയർവേയ്‌സ് സൗദി വ്യോമാതിർത്തിയിലൂടെ നിരവധി വിമാനങ്ങൾ തിരിച്ചുവിടാൻ ആരംഭിച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker