ആരോഗ്യംഖത്തർ

ഖത്തറിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇൻഫ്ളുവൻസ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്

ഒക്ടോബർ പകുതിയോടെ സീസണൽ ഇൻഫ്ലുവൻസ കാമ്പയിൻ ഖത്തറിൽ ആരംഭിച്ചതിനുശേഷം 130000ത്തിലധികം ആളുകൾക്ക് സൗജന്യ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം ആളുകൾക്കാണ് വാക്സിനേഷൻ നൽകിയിരിക്കുന്നത്.

മുഴുവൻ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) ക്ലിനിക്കുകൾ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ (നിലവിൽ നിയമനങ്ങൾ ഉള്ള രോഗികൾക്ക്), ഖത്തറിലെ വിവിധ സ്വകാര്യ, അർദ്ധ-സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവയിൽ സൗജന്യമായി വാക്സിൻ ലഭ്യമാണ്.

“ഈ വർഷം ഇതുവരെ ഫ്ലൂ വാക്സിൻ എടുക്കാൻ വന്നവരുടെ എണ്ണം അഭൂതപൂർവമായി വർദ്ധിച്ചിട്ടുണ്ട്. നവംബറിലുടനീളം ഒരു ദിവസം 3,500 മുതൽ 4,000 വരെ ആളുകൾ സൗജന്യ ഫ്ലൂ വാക്സിനേഷനായി അഭ്യർത്ഥിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഇത് 2019 നവംബറിനെ അപേക്ഷിച്ച് ഇരട്ടിയിലധികം വരും.”

”ഇപ്പോഴത്തെ കൊവിഡ് പകർച്ചവ്യാധിക്കിടയിൽ തങ്ങളേയും കുടുംബത്തേയും സംരക്ഷിക്കേണ്ടതിന്റെ അധിക പ്രാധാന്യം ആളുകൾ മനസിലാക്കിയിട്ടുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.”  കൊവിഡ് 19 സംബന്ധിച്ച ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും എച്ച്എംസിയിലെ പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അൽ ഖാൽ പറഞ്ഞു.

വാക്സിൻ ആന്റിബോഡികൾ വികസിപ്പിച്ചെടുക്കാൻ രണ്ടാഴ്ചയോളം എടുക്കുമെന്നതു കൊണ്ട് ഇതുവരെ വാക്സിനേഷൻ ലഭിക്കാത്തവർ പെട്ടെന്നു ചെയ്യണമെന്നും എച്ച്എംസി അറിയിച്ചു. ഇൻഫ്ലുവൻസ, കോവിഡ് -19 എന്നിവയെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker