കൊവിഡ് പ്രതിസന്ധികളെ മറികടന്ന് ഖത്തറിലെ നിർമാണമേഖല തിരിച്ചുവരുന്നു
കൊവിഡ് മൂലമുണ്ടായ വെല്ലുവിളികളെ അതിജീവിച്ച് ഖത്തറിലെ നിർമ്മാണ മേഖല വീണ്ടെടുക്കലിന്റെ പാതയിലേക്ക് തിരിച്ചെത്തുന്നു. കോവിഡ് 19 മഹാമാരിയേൽപ്പിച്ച ആഘാതം നിർമാണമേഖലയിൽ നിന്ന് ഒഴിഞ്ഞു പോയതായും നടപ്പുവർഷത്തിൽ ഇത് പൂർണ്ണമായും തിരിച്ചുവരാൻ സജ്ജമാണെന്നും 2020ൽ നൽകിയ കെട്ടിട അനുമതികളുമായി ബന്ധപ്പെട്ട ഡാറ്റ വ്യക്തമാക്കുന്നു.
വർഷാവസാനത്തിൽ നിർമാണമേഖല ശക്തമായ തിരിച്ചുവരവ് നടത്തിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു. മൊത്തം 972 കെട്ടിട പെർമിറ്റുകൾ ഡിസംബറിൽ നൽകിയത് 2020 ലെ ഏറ്റവും ഉയർന്ന കണക്കാണ്.
കെട്ടിട പെർമിറ്റ് നൽകുന്ന കാര്യത്തിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പാദം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു. കഴിഞ്ഞ വർഷത്തിന്റെ നാലാം പാദത്തിൽ മൊത്തം 2,465 കെട്ടിട പെർമിറ്റുകളാണു നൽകിയത്. ഇത് നിർമാണമേഖലയിലെ ഏറ്റവും മികച്ച ത്രൈമാസ പ്രകടനമായി മാറി. മൊത്തം 7,805 കെട്ടിട പെർമിറ്റുകളാണ് കഴിഞ്ഞ വർഷം നൽകിയത്.
നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ വീണ്ടും പാൻഡെമികിനു മുൻപുണ്ടായിരുന്ന സാഹചര്യങ്ങളിൽ എത്തിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെയും തൊഴിലാളികളുടെയും ആവശ്യം ചില നിർമാണ പദ്ധതികളിൽ കാണുന്നുമുണ്ടെന്ന് ഒരു നിർമ്മാണ കമ്പനിയിലെ സിവിൽ എഞ്ചിനീയർ പറഞ്ഞു.
Strong recovery in construction sector#Qatar #Doha https://t.co/Wfp26yg6QU
— The Peninsula Qatar (@PeninsulaQatar) January 24, 2021