ആരോഗ്യംഖത്തർ

കൊവിഡ് 19 പ്രതിരോധത്തിൽ നിർണായക പങ്കു വഹിച്ച് എച്ച്എംസി ആംബുലൻസുകളും

കൊവിഡ് 19 പ്രതിരോധിക്കാൻ രാജ്യം ഒറ്റക്കെട്ടായി പരിശ്രമിച്ചു കൊണ്ടിരിക്കെ പ്രശംസിക്കപ്പെടേണ്ട പ്രവർത്തനങ്ങളുമായി എച്ച്എംസി ആംബുലൻസുകളും. രോഗവ്യാപനം തടഞ്ഞ് രോഗികളെ വേണ്ടപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് ഇവർ വഹിക്കുന്നത്. മുൻപു തന്നെ ഇത്തരം പകർച്ചവ്യാധികളെ നേരിട്ടിട്ടുള്ള പരിചയം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുണ്ടെന്ന് ആംബുലൻസ് സർവീസ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അലി ദർവിഷ് പറഞ്ഞു.

ആംബുലൻസിലെ മെഡിക്കൽ സ്റ്റാഫിനും കൊണ്ടു പോകേണ്ട രോഗികൾക്കും കൃത്യമായി സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല, കൂടുതലും വീഡിയോ കോൺഫറൻസ് പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഓഫീസുമായി വിവരങ്ങൾ കൈമാറുന്നത് എന്നതിനാൽ ആംബുലൻസ് പ്രവർത്തനങ്ങളെ അതു ബാധിക്കാറില്ല. മറ്റു പകർച്ചവ്യാധികളിൽ നിന്നും കൊറോണ വ്യത്യസ്തമാണെങ്കിലും അതിനെ നേരിടാനുള്ള പരിശീലനം സ്റ്റാഫുകൾക്കു ലഭിച്ചിട്ടുണ്ടെന്ന് ദർവിഷ് പറഞ്ഞു.

ഹമദ് എയർപോർട്ടിലുള്ള സർവീസ് വളരെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തേക്ക് ആളുകൾ വരുന്ന പ്രധാന സ്ഥലമായ ഹമദ് എയർപോർട്ടിലുള്ള ക്ലിനിക്ക് വളരെ ഫലവത്തായ പ്രവർത്തനം നടത്തുന്നുണ്ട്. ഓരോരുത്തരേയും കൃത്യമായി പരിശോധിച്ച് ആരോഗ്യസ്ഥിതി പരിശോധിച്ച് ക്വാറന്റൈനിൽ പോകേണ്ടവർക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.”

ഏതാണ്ട് ഇരുപതോളം ആംബുലൻസുകൾ കൊവിഡ് 19 പ്രവർത്തനങ്ങൾക്കായി ഉണ്ടെന്നും ചില മെഡിക്കൽ സെന്ററുകൾ ആളുകളെ വേഗത്തിൽ പരിശോധിക്കുന്നതിനായി മൊബൈൽ വെഹിക്കിൾ സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker