അന്തർദേശീയംഖത്തർ

ഖത്തറിന് സൈബർ, പ്രതിരോധ സുരക്ഷാ സഹായം വാഗ്ദാനം ചെയ്ത് ഇറ്റലി

ലോക സൈബർ വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായ ഇറ്റലി, സൈബർ സുരക്ഷ മേഖലയിൽ ഖത്തറിന് സഹായം നൽകാൻ തയ്യാറാണെന്ന് ഇറ്റാലിയൻ പ്രതിരോധമന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഏഞ്ചലോ ടോഫാലോ ഇന്നലെ വാഗ്ദാനം നൽകി.

ക്വിറ്റ്കോം 2019 ൽ പങ്കെടുക്കുന്ന ഉന്നത തലത്തിലുള്ള ഇറ്റാലിയൻ സർക്കാരിനെയും ബിസിനസ് പ്രതിനിധി സംഘത്തെയും നയിക്കുന്നത് ടോഫാലോയാണ്. ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിലെ (MoTC) സൈബർ സുരക്ഷ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ ഹാഷ്മിയുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും അദ്ദേഹം നടത്തിയിരുന്നു. ഖത്തറും ഇറ്റലിയും തമ്മിലുള്ള സൈബർ സുരക്ഷ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ഇരു നേതാക്കളുടേയും ചർച്ച.

ക്വിറ്റ്കോം 2019 ന്റെ ഭാഗമായി നടന്ന ‘പ്രതിരോധ മേഖലയിലും ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രെക്ചറിലും ഇറ്റലിയുടെ സൈബർ സുരക്ഷ എന്ന ചർച്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ടോഫാലോ, ഖത്തറിലെ ഗതാഗതം സൈനിക ബോട്ടുകൾ, ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുൾപ്പെടെ ഇറ്റലിക്ക് സഹായിക്കാൻ സാധിക്കുമെന്ന് പറഞ്ഞു. 2022 ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് ഉപയോഗിക്കുന്ന സ്റ്റേഡിയങ്ങൾക്ക് സുരക്ഷാ പരിഹാരങ്ങൾ നൽകാനും ഇറ്റാലിക്ക് സഹായിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറുമായുള്ള പ്രതിരോധത്തിൽ ഞങ്ങൾക്ക് മികച്ച ബന്ധമാണ് നമ്മുക്കുള്ളത്. അനുഭവം കൈമാറാനും സൈബർ സുരക്ഷയിൽ ഒരുമിച്ച് പരിശീലനം നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ രംഗത്ത് ഇറ്റലിക്ക് ഖത്തറിന് കൂടുതൽ സഹായം നൽകാൻ സാധിക്കുമെന്നും , ”ടൊഫാലോ കൂട്ടിച്ചേർത്തു.

.സൈബർ സുരക്ഷയെക്കുറിച്ചുള്ള രാഷ്ട്രീയ പ്രതിബദ്ധതയെയും പ്രമുഖ അന്താരാഷ്ട്ര ഇറ്റാലിയൻ കമ്പനികളിൽ നിന്നുള്ള വൈദഗ്ധ്യത്തെയും ഇറ്റലിക്ക് ഖത്തറിന് നൽകാൻ കഴിയുമെന്ന് ഖത്തറിലെ ഇറ്റാലിയൻ അംബാസഡർ പാസ്ക്വെൽ സൽസാനോ ആവർത്തിച്ചു.

ഇറ്റാലിയൻ വ്യവസായം ഈ മേഖലകളിൽ ശക്തമായ വളർച്ചയാണ് അനുഭവിക്കുന്നത്, അത്യാധുനിക സാങ്കേതിക വിദ്യയിൽ കണ്ടുപിടിത്തങ്ങൾ കണ്ടെത്താൻ തങ്ങൾക്ക് കഴിയുമെന്ന വാഗ്ദാനവും സൽസാനോ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker