ഖത്തർ

ഔദ്യോഗിക വീഴ്ച വരുത്തിയതിന് ആഭ്യന്തര മന്ത്രാലയത്തിലെ രണ്ടു പേർക്കെതിരെ നടപടി

തങ്ങളുടെ വകുപ്പിൽ പ്രവർത്തിക്കുന്ന രണ്ടു പേർക്കെതിരെ നടപടി എടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യം ആരോപിക്കപ്പെട്ട ഒരാളെ നിയമപരമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്തതിനാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്. രണ്ടു പേർക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് ഇരുവർക്കുമെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചയാൾ വിചാരണ നേരിടേണ്ടി വരുമെന്നും മിനിസ്ട്രി അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker