ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ: സുപ്രധാന നാഴികക്കല്ലു പിന്നിട്ട് ഖത്തർ

പത്തു ലക്ഷം കൊവിന് വാക്സിനുകൾ ജനങ്ങൾക്കു നൽകുകയെന്ന സുപ്രധാന നാഴികക്കല്ലു പിന്നിട്ട് ഖത്തറിലെ ആരോഗ്യ വിഭാഗം. നാൽപ്പത്തിരണ്ടുകാരിയായ ഫിലിപ്പിനോ നിവാസി  ബേബി മനലോ ബുധനാഴ്ച അൽ വാബ് ആരോഗ്യ കേന്ദ്രത്തിൽ വച്ച് കോവിഡ് വാക്സിൻ ഡോസ് സ്വീകരിച്ചതോടെയാണ് വാക്സിനേഷൻ ഡോസ് ഒരു മില്യൺ പിന്നിട്ടത്.

ഒരു ദശലക്ഷം വാക്സിൻ ഡോസ് നൽകിയത് ദേശീയ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ദ്രുതഗതിയിലുള്ള പോക്കിനെ എടുത്തുകാണിക്കുന്നു. ഇപ്പോൾ ആഴ്ചയിൽ 170,000ൽ അധികം ആളുകൾക്ക് വാക്സിനേഷൻ നൽകുന്നുണ്ട്.

നിലവിൽ നാൽപതിനു വയസിനു മുകളിലുള്ളവർക്കു നൽകുന്ന കൊവിഡ് വാക്സിൻ രാജ്യത്തെ 25 ശതമാനം പേർക്കും ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. കൂടുതൽ വാക്സിൻ ഡോസുകൾ എത്തിയതോടെ വാക്സിനേഷൻ പദ്ധതിയുടെ വേഗത കൂടിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker