അന്തർദേശീയംഖത്തർ

ഖത്തറുൾപ്പെടെ ആറ് അറബ്‌ രാജ്യങ്ങൾ ചൈനീസ് റോക്കറ്റിൽ നിന്നും പൂർണമായും സുരക്ഷിതർ

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം പുറത്തുവിട്ട സാറ്റലൈറ്റ് റീ എൻട്രി മാപ്പ് പ്രകാരം ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, യുഎഇ, ലെബനൻ, യെമൻ എന്നീ അറബ് രാജ്യങ്ങൾ ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതരാണ്. ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങൾ ഇന്ന് രാത്രി അറബ് രാജ്യങ്ങളിലൂടെ നാല് തവണ കടന്നുപോകുമെന്ന് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യത്തേത് വൈകുന്നേരം 6.30ന് അറേബ്യൻ ഗൾഫിലും, മറ്റൊന്ന് രാത്രി 8.03ന് ഈജിപ്തിനും ലെവന്റിനും മുകളിലൂടെയും മൂന്നാമത്തെയും നാലാമത്തെയും തവണ വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലൂടെ രാത്രി 9:30നും രാത്രി 11നുമാണ് കടന്നു പോവുക. അവയൊന്നും അവശിഷ്ടങ്ങൾ വീഴുന്ന സമയത്തല്ലാത്തതിനാൽ ഇവയൊന്നും അപകടകരമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, റോക്കറ്റിൽ നിന്നുള്ള മിക്ക അവശിഷ്ടങ്ങളും ഭൂമിയിലേക്കു പ്രവേശിക്കുമ്പോൾ സ്വയം കത്തുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റോക്കറ്റ് വീഴാൻ സാധ്യതയുള്ളത് ന്യൂസിലാന്റിലെ നോർത്ത് ഐലന്റിനടുത്താണെങ്കിലും എന്നാൽ ലോകത്തെ വലിയ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പാതകളിൽ എവിടെയും അതു സംഭവിക്കാമെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker