ക്രൈംഖത്തർ

വയറിനുള്ളിൽ വച്ച് കഞ്ചാവും ഗുളികകളും കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി

കഞ്ചാവും ട്രമാഡോൾ ഗുളികകളും രാജ്യത്തേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് പരാജയപ്പെടുത്തി.

48.3 ഗ്രാം കഞ്ചാവ് അടങ്ങിയ സ്റ്റിക്കറിൽ പൊതിഞ്ഞ ഏഴ് ഗുളികകളും ഒൻപത് ട്രമാഡോൾ മയക്കുമരുന്ന് ഗുളികകളും വകുപ്പ് പിടിച്ചെടുത്തതായി സോഷ്യൽ മീഡിയ പോസ്റ്റിൽ കസ്റ്റംസ് വ്യക്തമാക്കി. യാത്രക്കാരനെ സംശയിച്ചതിനെത്തുടർന്ന് ഫുൾ ബോഡി സ്കാനർ പരിശോധന നടത്തിയാണ് വയറിനുള്ളിൽ  നിരോധിച്ച ഗുളികകൾ കണ്ടെത്തിയത്.

അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് അതോറിറ്റി തുടർച്ചയായ മുന്നറിയിപ്പ് നൽകുന്നുണ്ട്. വികസിത സംവിധാനങ്ങളും നിരന്തരമായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണാ മാർഗങ്ങളും രാജ്യത്തെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതിനു വേണ്ടി നൽകുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker