കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തർ സർക്കാർ ജനങ്ങളോടു നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിച്ച ഇഹ്തിറാസ് ആപ്പിലെ നിറം പച്ചയല്ലെങ്കിൽ സൂപ്പർമാർക്കറ്റുകളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഖത്തറിലെ പല സൂപ്പർ മാർക്കറ്റുകളും ഇക്കാര്യം നിർബന്ധമാക്കി തുടങ്ങിയിട്ടുണ്ട്.
ഖത്തറിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ അൽ മീര അവരുടെ ശാഖകളിലെല്ലാം ഇക്കാര്യം നിർബന്ധമാക്കിയിട്ടുണ്ട്. ട്വിറ്റർ വഴി അവർ ഇക്കാര്യം അറിയിച്ചു. കൊവിഡ് 19 വ്യാപനം ചെറുക്കാൻ വാണിജ്യ മേഖലയിൽ ഏർപ്പെടുത്തിയ ഏറ്റവും പുതിയ നിയന്ത്രണമാണിത്.
— Qatar Tribune (@Qatar_Tribune) June 2, 2020
കൊവിഡ് ബാധിച്ച ആൾ അരികിലൂടെ പോയിട്ടുണ്ടെങ്കിൽ നമുക്ക് വിവരം ലഭിക്കുന്ന രീതിയിലാണ് ഇഹ്തിറാസ് ആപ്പിന്റെ പ്രവർത്തനം. എന്നാൽ സൂപ്പർമാർക്കറ്റുകളുടെ പുതിയ തീരുമാനം ജനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.