ഖത്തർവിദ്യാഭ്യാസം

വിദ്യാർത്ഥികൾക്കു നൽകിയ സീറ്റുകൾ മറിച്ചു വിൽക്കുന്നു, ഖത്തർ യൂണിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിച്ചു

2020 സമ്മറിലെ ചില കോഴ്സുകൾക്കായി വിദ്യാർത്ഥികൾക്കായി അനുവദിച്ചു നൽകിയ സീറ്റുകൾ മറിച്ചു നൽകാൻ ശ്രമിക്കുന്നുണ്ടെന്നു വ്യക്തമാക്കി ഖത്തർ യൂണിവേഴ്സിറ്റി. ഇത്തരം അധാർമിക പ്രവർത്തനങ്ങൾക്ക് നിയമ നടപടി ഉണ്ടാകുമെന്നു വ്യക്തമാക്കിയ യൂണിവേഴ്സിറ്റി ഇതിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.

അന്തർദേശീയ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് വിദ്യാർത്ഥികൾക്ക് തുല്യമായ വിദ്യാഭ്യാസ അവസരങ്ങൾ നൽകാൻ സർവ്വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

നിലവിലെ കോഴ്സുകളുടെ ശേഷി ഉയർത്തുന്ന കാര്യം പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്നും സമ്മർ സെമസ്റ്ററിൽ വിദ്യാർത്ഥികളുടെ ആവശ്യമനുസരിച്ച് പുതിയ ഗ്രൂപ്പുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ അവർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും സർവകലാശാല ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണെന്നും സർവ്വകലാശാല പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker