അന്തർദേശീയംഖത്തർ

ഡിജിറ്റൽ സർക്കാർ സേവനങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ മുൻനിര റാങ്കിംഗ് സ്വന്തമാക്കി ഖത്തർ

സമഗ്രമായ ഡിജിറ്റൽ പദ്ധതികളും അവയിലൂടെ കൊവിഡ് പ്രതികരണ തന്ത്രവും നടപ്പിലാക്കുന്ന ഖത്തർ സർക്കാർ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിനും അവയുമായി ഇടപെടുന്നതിലും ആഗോളതലത്തിൽ നാലാം സ്ഥാനമെന്ന ഏറ്റവും പുതിയ ഡിജിറ്റൈസേഷൻ നേട്ടം കൈവരിച്ചു.

ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) പുതിയ പഠനത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സാങ്കേതികവിദ്യകളുടെ മുൻനിരയിൽ തുടരാനുള്ള  ശ്രമങ്ങളുടെ ഭാഗമായി, ജിസിസിയിലുടനീളമുള്ള സർക്കാരുകൾ സമീപകാലത്ത് ഡിജിറ്റൽ സേവനങ്ങളുടെ ഗുണനിലവാരത്തിനും വിപുലീകരണത്തിനും മുൻഗണന നൽകിയിരുന്നു.

ഈ പ്രവർത്തനം കാര്യക്ഷമത ഉയർത്തുക, പുതിയ ഡിജിറ്റൽ ഡെലിവറി ചട്ടക്കൂടുകൾ പ്രാവർത്തികമാക്കുക, പൗരന്റെ ഉൾക്കാഴ്ചകൾ ഉപയോഗിക്കുക, ജനങ്ങൾക്ക് പുതിയ സൗകര്യവും വഴക്കവും നൽകുക എന്നീ ലക്ഷ്യങ്ങളുമായി യോജിച്ചു പോകുന്നതാണ്.

ഖത്തറിലെ ഡിജിറ്റൽ സർക്കാർ സേവനങ്ങളിൽ ജനങ്ങൾക്കുള്ള സംതൃപ്തിയുടെ അളവ് വികസ്വര രാജ്യങ്ങളുടെ ശരാശരിക്കു (58 ശതമാനം) തുല്യമാണെന്ന് ബിസിജിയുടെ പഠനം വ്യക്തമാക്കുന്നു. മൊത്തത്തിൽ, ഖത്തറിലെ 53 ശതമാനം പേർ ആഴ്ചയിൽ ഒരു തവണ ഡിജിറ്റൽ ഗവൺമെന്റ് സേവനങ്ങൾ ഉപയോഗിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തി, ഇത് ആഗോള ശരാശരിയേക്കാൾ ആറ് ശതമാനം കൂടുതലാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker