അന്തർദേശീയംഖത്തർ

എയർ അറേബ്യ ഖത്തറിലേക്കു നേരിട്ടു വിമാനസർവീസ് പുനരാരംഭിക്കുന്നു

ജനുവരി 18 തിങ്കളാഴ്ച മുതൽ എയർ അറേബ്യ ഖത്തറിലേക്ക് നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കും. ഷാർജയ്ക്കും ദോഹയ്ക്കും ഇടയിൽ പ്രതിദിന വിമാന സർവീസുകൾ നടത്തുമെന്ന് ട്വിറ്ററിൽ അറിയിച്ചു.

ഷാർജയിൽ നിന്ന് ദോഹയിലേക്കുള്ള ആദ്യത്തെ നേരിട്ടുള്ള ഫ്ലൈറ്റ് ജി 9134 ആണ്. ഇത് യുഎഇ സമയം വൈകുന്നേരം 4:10ന് പുറപ്പെട്ട് ഖത്തർ സമയം വൈകുന്നേരം 4:10ന് ദോഹയിൽ എത്തും. റിട്ടേൺ ഫ്ലൈറ്റ് വൈകുന്നേരം 5:10ന് ദോഹയിൽ നിന്ന് പുറപ്പെട്ട് 7:10ന് ഷാർജയിൽ എത്തും.

യുഎഇയിൽ നിന്ന് ഖത്തറിലേക്കുള്ള വിമാന സർവീസുകൾ ആദ്യമായി പ്രഖ്യാപിക്കുന്നത് എയർ അറേബ്യയാണ്. ഈജിപ്ത്, സൗദി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഖത്തറിലേക്ക് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker