അപ്ഡേറ്റ്സ്ഖത്തർ
ഖത്തറിൽ മാസ്ക് ധരിക്കാത്തതിനും വാഹനങ്ങളിലെ പരിധി ലംഘിച്ചതിനും കൂടുതൽ പേർക്കെതിരെ നടപടി
കോവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കാത്തതിന് 183 പേരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കി. അതേസമയം ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം ലംഘിച്ചതിന് 10 പേർക്കെതിരെയും നടപടിയുണ്ടായി.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 8853 പേരെ മാസ്ക് ധരിക്കാത്തതിനും വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 287 പേരെയും ഇതുവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
Many booked for violating maximum limit in a vehicle and not wearing #masks#Qatar #Doha #Covid19 https://t.co/ovERuhmpvV
— The Peninsula Qatar (@PeninsulaQatar) February 3, 2021