ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷനു ശേഷം പാർശ്വഫലങ്ങളുണ്ടെങ്കിൽ ആരോഗ്യമന്ത്രാലയത്തെ അറിയിക്കാൻ സംവിധാനം

കൊവിഡ് വാക്‌സിനിൽ നിന്ന് ആളുകൾക്ക് ഉണ്ടാകുന്ന പാർശ്വഫലങ്ങളെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഫീഡ്‌ബാക്ക് ശേഖരിക്കാൻ ആരംഭിക്കുകയും അലർജിയുള്ള ആളുകൾക്കും ഫൈസർ ആൻഡ് ബയോഎൻടെക്, മോഡേണ വാക്സിനുകൾ സുരക്ഷിതമായി എടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു.

പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വിവരിച്ചിരിക്കുന്ന മന്ത്രാലയത്തിന്റെ മൈക്രോസൈറ്റിൽ കൊവിഡ് വാക്സിനേഷൻ ഫീഡ്‌ബാക്ക് വിഭാഗം (https://vaccinefeedback-covid19.moph.gov.qa/Home/Index) മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓരോ ഡോസുകൾക്കു ശേഷമുള്ള ലക്ഷണങ്ങളും രേഖപ്പെടുത്തേണ്ടത് പ്രധാനമാണെന്നതിനാൽ ഓരോ ഡോസിനും പ്രത്യേകം ഫീഡ്‌ബാക്ക് സമർപ്പിക്കേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. ഫീഡ്‌ബാക്ക് രജിസ്റ്റർ ചെയ്യുന്നതിന് വ്യക്തികൾ നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (NAS) തവ്തീക്ക് യൂസർനെയിമും (സാധാരണയായി QID), പാസ്‌വേഡും ഉപയോഗിച്ച് മന്ത്രാലയത്തിന്റെ മൈക്രോസൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ  ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്.

“വ്യക്തികൾക്ക് ഏതു വാക്സിനിൽ നിന്നും പാർശ്വഫലങ്ങൾ ഉണ്ടാകാം. കൊവിഡ് വാക്സിൻ ലഭിച്ചവർക്കും ഇത് സമാനമാണ്. വാക്സിൻ സ്വീകരിച്ചതിനുശേഷം ഉണ്ടാകുന്ന ചെറിയ പാർശ്വഫലങ്ങളുടെ ലക്ഷണങ്ങൾ ശരീരം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനാൽ പ്രതീക്ഷിക്കാവുന്നതാണ്.” മന്ത്രാലയം പറഞ്ഞു.

“ഈ പാർശ്വഫലങ്ങൾ വളരെ ചെറിയതോ കഠിനമായതോ ആകാം. നിങ്ങൾക്ക് എന്തെങ്കിലും ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ, ദയവായി 999 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ അടുത്തുള്ള മെഡിക്കൽ സൗകര്യത്തിൽ വൈദ്യസഹായം തേടുക.

അലർജി ബാധിച്ച ഭൂരിഭാഗം ആളുകൾക്കും കോവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും എന്നാൽ വാക്സിനിലെ ഏതെങ്കിലും ഘടകങ്ങളിൽ കടുത്ത അലർജിയുള്ളവർ ഇത് എടുക്കരുതെന്നും മന്ത്രാലയം ട്വിറ്ററിൽ പ്രത്യേകം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker