അന്തർദേശീയംഖത്തർ

ഗാസയിലെ ഒരു ലക്ഷം കുടുംബങ്ങൾക്കുള്ള ഖത്തറിന്റെ സഹായവിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും

അടുത്ത വ്യാഴാഴ്ച മുതൽ ഗാസയിലെ ഒരു ലക്ഷം കുടുംബങ്ങൾക്കുള്ള സഹായ വിതരണം ഖത്തർ പുനരാരംഭിക്കുമെന്ന് ഗാസയിലെ ഖത്തർ അംബാസിഡറായ അൽ എമ്മാദി അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അഗതികളായ ഒരു ലക്ഷം കുടുംബങ്ങൾക്ക് നൂറു ഡോളർ വീതമാണ് ഖത്തർ സഹായം നൽകുന്നത്.

പോസ്റ്റ് ഓഫീസുകൾ മുഖാന്തിരമാണ് ഖത്തർ ഗാസയിലെ കുടുംബങ്ങൾക്കു സഹായം എത്തിക്കുന്നത്. കൊവിഡ് പ്രതിസന്ധി സമയത്ത് ഖത്തർ നൽകിയ സഹായത്തിനു പുറമേയാണ് ഘട്ടം ഘട്ടമായി ഒരു ലക്ഷം കുടുംബങ്ങൾക്കുള്ള സഹായവും നൽകുന്നത്.

കൊവിഡ് പ്രതിസന്ധിയും ആഭ്യന്തര പ്രശ്നങ്ങളും മൂലം വളരെ പ്രതിസന്ധിയിലാണ് ഗാസയിലുള്ളവർ ജീവിക്കുന്നത്. ഗാസയിലെ പ്രശ്‌നങ്ങളിൽ അന്താരാഷ്ട്ര തലത്തില്‍ ശബ്ദമുയര്‍ത്തുന്ന ഒരു പ്രധാന രാഷ്ട്രം ഖത്തര്‍ ആണെന്നും അല്‍ എമ്മാദി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker