അപ്‌ഡേറ്റ്സ്ഖത്തർ

പുതിയ ഖത്തർ കറൻസി ഖത്തർ സെൻട്രൽ ബാങ്ക് ഞായറാഴ്ച പ്രഖ്യാപിക്കും

ഇപ്പോൾ സർക്കുലേഷനിലുള്ള ഖത്തർ കറൻസിയുടെ പുതിയ (അഞ്ചാം) ഭാഗം പുറത്തിറക്കിക്കൊണ്ട് ഖത്തർ സെന്റട്രൽ ബാങ്ക് ഞായറാഴ്ച ഒരു വാർത്താ സമ്മേളനം നടത്തുമെന്ന് മാർസൽ ഖത്തർ വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. ഖത്തർ ദേശീയ ദിനവുമായി ബന്ധപ്പെട്ടാണ് പുതിയ അനൗൺസ്മെന്റ്.

നീലയും ചാരകളറും ചേർന്ന 500 റിയാലിന്റെ നാലാം ഭാഗത്തിൽ പരുന്തിന്റെ തലയുടെയും ഖത്തർ റോയൽ പാലസിന്റേയും ചിത്രമാണുണ്ടായിരുന്നത്. ഖത്തർ ദേശീയ ചിപ്നമായ കോട്ട് ഓഫ് ഓർഡർ പ്രിന്റ് ചെയ്ത സീ-ത്രൂ ഫോയിൽ വിൻഡോ അടക്കം മികച്ച സെക്യൂരിറ്റി സൗകര്യങ്ങളുള്ളതായിരുന്നു, നാലാമത്തെ ഭാഗം. 

1966 വരെ കറൻസിയായിട്ട് ഇന്ത്യൻ രൂപയായിരുന്നു ഖത്തർ ഉപയോഗിച്ചിരുന്നത്. 1966ൽ ഇന്ത്യ ഈ രൂപ നിരോധിക്കുന്നതോടെയാണ് ഖത്തറും മറ്റ് ഗൾഫ് രാജ്യങ്ങളും സ്വന്തമായി കറൻസി ഉണ്ടാക്കുന്നത്. 1, 5, 10, 100, 500 എന്നിങ്ങനെയുള്ള കറൻസിയിൽ 1973 മെയ് 19നാണ് ഖത്തരി റിയാൽ നിലവിൽ വരുന്നത്. 1976ൽ 50 റിയാൽ നിലവിൽ വന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker