അപ്‌ഡേറ്റ്സ്ഖത്തർ

ഒട്ടകങ്ങൾ മേയുന്നതിനുള്ള നിരോധനം പാലിക്കണമെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം

പ്രകൃതി, പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കുന്നതിനായി ഒട്ടകങ്ങളെ മേയാനനുവദിക്കുന്നതു നിരോധിക്കുന്ന തീരുമാനം പാലിക്കണമെന്ന് പരിസ്ഥിതികാര്യ മേഖല പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ഒട്ടക ഉടമകളോട് ആവശ്യപ്പെട്ടു.

സസ്യ, പരിസ്ഥിതിയുടെ നാശനഷ്ടങ്ങൾ തടയുന്നതിനുള്ള 1995ലെ നിയമ നമ്പർ (32) പ്രകാരമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ നിയന്ത്രിക്കാൻ അധികാരികൾ എല്ലാ നിയമ നടപടികൾ സ്വീകരിക്കുമെന്നും അവർ സ്ഥിരീകരിച്ചു.

നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുന്നതിനും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ സംരക്ഷണ, വന്യജീവി വകുപ്പിന്റെ പട്രോളിംഗ് നടക്കുന്നുണ്ട്.

വൃക്ഷങ്ങളുടെയും ചെടികളുടെയും വളർച്ചയും ഹരിത പ്രദേശങ്ങൾ വീണ്ടെടുക്കുന്നതും കണക്കിലെടുത്ത് മുൻ വർഷങ്ങളിൾ ഏർപ്പെടുത്തിയ നിരോധനം കൊണ്ട് ഗുണമുണ്ടായതിനെ തുടർന്നാണ് തീരുമാനം വീണ്ടും അറിയിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker