കായികംഖത്തർ

ഉപരോധ രാജ്യങ്ങൾ ഖത്തറിൽ നടക്കുന്ന ഗൾഫ് കപ്പിൽ പങ്കെടുക്കും

ദോഹ : ബുധനാഴ്ച ദോഹയിൽ നടക്കുന്ന ഗൾഫ് കപ്പിനെ കുറിച്ച് ചർച്ച ചെയ്യാനൊരുങ്ങി അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ. മൂന്ന് ഉപരോധ രാജ്യങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഇതിനോടകം സ്ഥിരീകരിച്ചു.

യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നീ ഫുട്‌ബോൾ ഫെഡറേഷനുകൾ , തങ്ങളെ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി ക്ഷണിച്ചതായി അറിയിച്ചു. 2019 നവംബർ 24 മുതൽ ഡിസംബർ 6 വരെ ദോഹയിലാണ് 24 മത് ഗൾഫ് കപ്പ് മത്സരങ്ങൾ നടക്കുന്നത്.

ഇതോടെ ഗൾഫ് ടൂർണമെന്റിനായി എട്ട് രാജ്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഇറാഖ്, കുവൈറ്റ്, ഒമാൻ, യെമൻ എന്നിവരും ടൂർണമെന്റിൽ ആതിഥേയരായ ഖത്തറും മത്സര രംഗത്തുണ്ടാവും.

ഇതിനോടകം 3 കിരീടങ്ങൾ നേടിയ ഖത്തർ ദേശീയ ടീം ചരിത്രത്തിൽ ആദ്യമായി ഈ വർഷം തുടക്കത്തിൽ ഏഷ്യൻ കപ്പ് സ്വന്തമാക്കിയിരുന്നു.

Source:Peninsula Qatar

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker