ആരോഗ്യംഖത്തർ

കൊവിഡ് വാക്സിൻ അടുത്തു തന്നെ എല്ലാ ജനങ്ങളിലും എത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥൻ

കൂടുതൽ കൊവിഡ് വാക്സിൻ ഖത്തറിലെത്തുന്നത് അനുസരിച്ച്, മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിൽ പ്രതിരോധ കുത്തിവയ്പ്പ് വ്യാപിപ്പിക്കുമെന്നും എല്ലാ ജനങ്ങളും വാക്സിനേഷൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ഷെയ്ഖ് മുഹമ്മദ് അൽ താനി പറഞ്ഞു.

വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച ഡോ. അൽ താനി, കൃത്യസമയത്തു തന്നെ വാക്‌സിൻ എടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. “ഫൈസർ ആൻഡ് ബയോ‌എൻടെക് കോവിഡ് 19 വാക്സിൻറെ പ്രാരംഭ ഡോസ് സ്വീകരിച്ചതിനു ശേഷം, 21 ദിവസത്തിനുശേഷം ഞങ്ങൾ രണ്ടാമത്തെ ഡോസ് എടുത്തു. രണ്ടാമത്തെ ഡോസ് കൃത്യസമയത്ത് എടുക്കേണ്ടത് ഓർത്തിരിക്കണമെന്ന് ഞങ്ങൾ എല്ലാവരോടും നിർദ്ദേശിക്കുന്നു.” അദ്ദേഹം പറഞ്ഞു.

നിലവിൽ കൊവിഡ് 19 വാക്സിനേഷന് 65 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗത്തെ തുടർന്ന് ഗാർഹിക പരിചരണത്തിലുള്ള മുതിർന്നവർ, ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥർ, വൈറസ് സാധ്യതയുള്ളവർ, 16 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് മുൻഗണന നൽകും.

കൊവിഡ് വാക്സിനേഷന് അർഹരായവർക്ക് അപ്പോയിന്റ്മെന്റിനായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനുമായി ബന്ധപ്പെടാം. വാക്സിനേഷൻ അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനോ പ്രീ-ബുക്ക് ചെയ്തത് റദ്ദാക്കാനോ ഷെഡ്യൂൾ ചെയ്യാനോ 65 വയസും അതിൽ കൂടുതലുമുള്ളവരെ പ്രാപ്തമാക്കുന്നതിനായി പിഎച്ച്സിസി ഒരു ഹോട്ട്‌ലൈൻ നമ്പർ സജീവമാക്കിയിട്ടുണ്ട്. 4027707 എന്ന നമ്പർ നിലവിൽ രാവിലെ 7 മുതൽ രാത്രി 11 വരെ ലഭ്യമാണ്. വാക്സിനേഷന്റെ ആദ്യ ഘട്ടം ജനുവരി 31 വരെ തുടരും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker