ഖത്തർ

ദോഹയിലെ സെന്റ് റെജിസ് ഹോട്ടലിൽ തീപിടുത്തം, ആളപായമില്ലെന്നു റിപ്പോർട്ടുകൾ

ദോഹയിലെ സെന്റ് റെജിസ് ഹോട്ടലിൽ തീപിടുത്തം നടന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചെറിയ തീപിടുത്തമാണു നടന്നതെന്നും സംഭവത്തിൽ ആളപായമൊന്നുമില്ലെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

തീപിടുത്തം ആരംഭിച്ചയുടനെ സിവിൽ ഡിഫൻസ് എത്തിയാണ് കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കിയത്. അടുത്തിടെ നിരവധി തീപിടുത്തങ്ങൾ ഇവിടെ നടന്നിട്ടുള്ളതു കൊണ്ട് മാനേജ്മെൻറുമായി സഹകരിച്ച് വിവരങ്ങൾ ശേഖരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker