അന്തർദേശീയംഖത്തർ

ഖത്തറിൽ നിന്നും സൗദിയിലേക്കു യാത്ര ചെയ്യുന്നവർക്ക് നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം

സൗദി കസ്റ്റംസ് വെബ്‌സൈറ്റിൽ പ്രഖ്യാപിച്ച കസ്റ്റംസ് ഡിക്ലറേഷൻ നടപടിക്രമങ്ങൾ പാലിക്കണമെന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ ഖത്തറി പൗരന്മാരോടും വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ അഫയേഴ്‌സ് വകുപ്പ് ആഹ്വാനം ചെയ്തു.

നിയമപരമായ നടപടികൾ ഒഴിവാക്കാൻ സന്ദർശകരുടെ കൈവശമുള്ള വിലയേറിയ വസ്തുക്കൾക്ക് മേൽ ചുമത്തപ്പെടുന്ന കസ്റ്റംസ് തീരുവയും മൂല്യവർദ്ധിത നികുതിയും അടയ്ക്കാൻ തയ്യാറാകുന്നതിനു പുറമെയാണിത്.

സൗദി കസ്റ്റംസ് വെബ്സൈറ്റ് ലിങ്ക്: https://www.customs.gov.sa/ar/declare

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker