അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ഇന്ന് ഉൽക്കാവർഷം ദൃശ്യമാകുമെന്ന് കലണ്ടർ ഹൗസ്

ഖത്തർ ഉൾപ്പെടെ ഭൂമിയുടെ വടക്കു ഭാഗത്തുള്ളവർക്ക് അപൂർവ്വമായ ഉൽക്കാ വർഷം ഇന്നു വൈകുന്നേരം മുതൽ കാണാൻ കഴിയും. ഖത്തർ കലണ്ടർ ഹൗസിനെ അടിസ്ഥാനമാക്കി ഖത്തർ ന്യൂസ് ഏജൻസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെയാണ് ഉൽക്കാവർഷം കാണാൻ കഴിയുക. ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ഉൽക്കാവർഷമാണിതെന്നും ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.

എല്ലാ വർഷവും ഡിസംബർ മുതൽ ജനുവരി വരെ ഉണ്ടാകുന്ന ഉൽക്കാ വർഷം അതിന്റെ പാരമ്യത്തിൽ എത്തുന്ന സമയമാണിത്. തെളിഞ്ഞ ആകാശവും മലിനീകരണവും ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് ഇതു കാണാൻ കഴിയും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker