അപ്ഡേറ്റ്സ്ഖത്തർ
ഖത്തറിൽ മുന്നൂറ്റി അൻപതിലധികം പേർക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി
കോവിഡ് 19 മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 367 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിന് 312 പേർക്കെതിരെയും ഒരു വാഹനത്തിൽ പരമാവധി ഉണ്ടാകാവുന്ന ആളുകളുടെ എണ്ണം ലംഘിച്ചതിന് 48 പേർക്കെതിരെയും നടപടിയുണ്ടായി.
ഒരേ കുടുംബത്തിലെ അംഗങ്ങളല്ലെങ്കിൽ ഡ്രൈവർ ഉൾപ്പെടെ 4 പേർ മാത്രമേ വാഹനത്തിൽ പാടൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് പരിശോധന കർശനമാക്കിയതിനാൽ ഓരോ ദിവസവും നിരവധി പേരാണ് നടപടികൾ നേരിടുന്നത്.
ഇതിനു പുറമേ ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിനു 7 പേർക്കെതിരെയും നടപടിയുണ്ടായി.
Ministry refers over 350 to prosecution for Covid-19 violations#Qatar #Doha #Covid19 https://t.co/2M9XVmvRC5
— The Peninsula Qatar (@PeninsulaQatar) March 3, 2021