ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിൽ പുതിയ സ്റ്റോർ ആരംഭിച്ചു
പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി ബിൻ മഹ്മൂദിൽ പുതിയ സ്റ്റോർ ആരംഭിച്ചു. ഇതോടെ ഖത്തറിലെ ലുലു സ്റ്റോറുകളുടെ എണ്ണം പതിമൂന്നായി വർദ്ധിച്ചു.
സർക്കാർ അധികാരികളുടെയും ഉപഭോക്താക്കളുടെയും സഹായവും പിന്തുണയുമില്ലാതെ ഈ വളർച്ച സാധ്യമാകില്ലെന്ന് മാനേജ്മെന്റ് സൂചിപ്പിച്ചു. നിലവിലുള്ള അസാധാരണമായ സാഹചര്യങ്ങളും കൊവിഡ് പ്രോട്ടോക്കോളും കാരണം ഉദ്ഘാടന ചടങ്ങ് വെർച്വൽ പ്ലാറ്റ്ഫോമിലാണ് നടന്നത്.
The opening of new store brings the total number of Lulu stores in Qatar to 13.#Qatar #Lulu https://t.co/ZHYyPoezXi
— The Peninsula Qatar (@PeninsulaQatar) September 17, 2020
85,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള കാർ പാർക്കിംഗ് സൗകര്യമുള്ള പുതിയ സ്റ്റോർ മഹമൂദ്, ഫ്രീജ് അബ്ദുൽ അസീസ്, മുഷൈറബ്, മുണ്ടാസ, അൽ സദ്, അൽ നാസർ ലൊക്കേഷനുകളിൽ താമസിക്കുന്നവർക്ക് ദൈനംദിന അവശ്യവസ്തുക്കൾ ലഭിക്കുന്നതിനുള്ള ഇടമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ആധുനിക ഷോപ്പിംഗിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പുതിയ ഔട്ട്ലെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മണി എക്സ്ചേഞ്ച്, എടിഎം തുടങ്ങിയ സേവനങ്ങൾ സ്റ്റോറിലുണ്ടെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. പ്രാദേശിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഖത്തറി ഉൽപ്പന്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ സംഭരിക്കുന്നതിനും പുതിയ സ്റ്റോറിൽ പ്രത്യേക ഏരിയ ഉണ്ടായിരിക്കും.