ഖത്തറിൽ അഞ്ചിൽ ഒരാൾക്ക് കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് പൊതു ആരോഗ്യ മന്ത്രാലയം കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ പ്രതിവാര അപ്ഡേറ്റിൽ അറിയിച്ചു.
മൊത്തം ജനസംഖ്യയുടെ (16 വയസും അതിൽ കൂടുതലുമുള്ളവർ) 21.9% പേർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് അതിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 145,696 ഡോസുകൾ നൽകിയിട്ടുണ്ട്, പ്രോഗ്രാം ആരംഭിച്ചതിനുശേഷം ആകെ 740,309 ഡോസുകൾ നൽകി.
60 വയസ്സിനു മുകളിലുള്ള 71.6% ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. 70 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 72% പേർക്കും 80 വയസ്സിനു മുകളിലുള്ള 71.6% പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.
21.9% of adults in #Qatar received at least one dose of #Covid19 vaccine: MoPHhttps://t.co/s7IXa5vhff
— The Peninsula Qatar (@PeninsulaQatar) March 28, 2021